തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം ആര്‍ എസ് പികള്‍ ഒന്നാകുമെന്ന് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍. തിരുവനന്തപുരത്ത് യു ഡി എഫ് യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍ എസ് പിയെ ഘടകകക്ഷിയായി ചേര്‍ക്കാന്‍ യോഗം ഏകകണ്ഠമായി തീരുമാനമെടുത്തു. തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ആര്‍ എസ് പിയും ആര്‍ എസ് പി-ബിയും യോജിച്ചുള്ള സമ്മേളനങ്ങള്‍ നടത്തി ഒന്നിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോണും മറ്റ് നേതാക്കളും ഉറപ്പു നല്‍കിയിട്ടുണ്ടെന്നും പി പി തങ്കച്ചന്‍ അറിയിച്ചു.
കേരള കോണ്‍ഗ്രസിന് സീറ്റു നല്‍കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ട് അവരെ അറിയിച്ചു. ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് യു ഡി എഫ് യോഗത്തില്‍ തീരുമാനമെടുത്തത്. മുസ്ലീം ലീഗിന് രണ്ടു സീറ്റുകള്‍ നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി. സാഷ്യലിസ്റ്റ് ജനതയ്ക്ക് പാലക്കാട് സീറ്റു നല്‍കാന്‍ തീരുമാനമായതായും പി പി തങ്കച്ചന്‍ അറിയിച്ചു.