ചെന്നൈ: തമിഴ്‌നാട്ടില്‍ ഡി എം കെയ്ക്ക് മത്സരിക്കാന്‍ ദേശീയപാര്‍ട്ടികളുടെ പിന്തുണയുടെ ആവശ്യമില്ലെന്ന് കരുണാനിധി. ഡി എം കെയുടെ പ്രകടനപത്രിക പുറത്തിറക്കിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രാദേശിക തലത്തിലുള്ള സഖ്യകക്ഷികളുമായി പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം അറിയിച്ചു. ജനവിധിക്ക് ശേഷം മാത്രമെ ദേശീയതലത്തില്‍ കൈക്കൊള്ളേണ്ട നയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയുള്ളൂ. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വന്‍വിജയം നേടുമെന്നും കരുണാനിധി പറഞ്ഞു.
തിങ്കളാഴ്ച 35 സീറ്റുകളിലുമുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ആകെയുള്ള 40 സീറ്റുകളില്‍ അഞ്ചെണ്ണം സഖ്യകക്ഷികള്‍ക്കും നല്‍കി. വി സി കെയ്ക്ക് രണ്ടും എം എം കെയ്ക്കും ഐ യു എം എല്ലിനും പുതിയ തമിഴകത്തിന് ഓരോ സീറ്റുകള്‍ വീതവുമാണ് നല്‍കിയിരിക്കുന്നത്.