ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോര്‍ട്ടിലേക്ക് മടങ്ങിയെത്തിയ സെറീന വില്യംസ് വിംബിള്‍ഡണിന്റെ ആദ്യ റൗണ്ടില്‍ പുറത്തായി.
വൈല്‍ഡ് കാര്‍ഡിലൂടെ മത്സരിച്ച 40കാരി സെറീന ഫ്രഞ്ച് താരം ഹാര്‍മണി ടാനിനോടാണ് 5-7, 6-1, 6-7 എന്ന സ്കോറിന് തോറ്റത്. ആദ്യ സെറ്റ് നഷ്ടപ്പെട്ടതിന് ശേഷം, സെറീന രണ്ടാം സെറ്റില്‍ ടാനിനെ നിഷ്പ്രഭയാക്കിയെങ്കിലും, ടൈബ്രേക്കറിലൂടെ നിര്‍ണായകമായ മൂന്നാം സെറ്റ് നേടിയ ഫ്രഞ്ച് താരം ഏഴ് തവണ വിംബിള്‍ഡണ്‍ ചാമ്ബ്യനായ താരത്തെ നിരാശയോടെ തിരിച്ചയച്ചു.
പുരുഷന്മാരുടെ ടോപ് സീഡ് നൊവാക് ജോക്കോവിച്ച് മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ഓസ്ട്രേലിയയുടെ തനാസി കോകിനാകിസിനെ 6-1, 6-4, 6-2 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.
ഫ്രഞ്ച് ഓപ്പണ്‍ റണ്ണറപ്പായ കാസ്പര്‍ റൂഡ് രണ്ടാം റൗണ്ടില്‍ പുറത്തായി. ഫ്രാന്‍സിന്റെ യൂഗോ ഹാംബര്ട്ടിനോട് 3-6, 6-2, 7-5, 6-4 എന്ന സ്കോറിനാണ് അദ്ദേഹം പരാജയപ്പെട്ടത്. വനിതാ വിഭാഗത്തില്‍ യുഎസ് ഓപ്പണ്‍ ചാമ്ബ്യന്‍ എമ്മ റഡുക്കാനു, രണ്ടാം സീഡ് അനെറ്റ് കോണ്ടാവെ, മുന്‍ ചാമ്ബ്യന്‍ ഗാര്‍ബൈന്‍ മുഗുരുസ എന്നിവരാണ് പുറത്തായത്.