മീഡിയവണ്‍ ഒരുക്കുന്ന ഗീത് മല്‍ഹാര്‍ സംഗീതനിശ നാളെ വൈകീട്ട്


ഖത്തര്‍ മലയാളികളുടെ മനസ്സിലേക്ക് സംഗീതമഴ പെയ്തിറങ്ങാന്‍ ഇനി ഒരുനാള്‍ മാത്രം. മീഡിയവണ്‍ അണിയിച്ചൊരുക്കുന്ന ഗീത് മല്‍ഹാര്‍ സംഗീതനിശ വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിക്ക് ആസ്പയര്‍ ലേഡീസ് സ്പോര്‍ട്സ് ഹാളില്‍ നടക്കും.


ഖത്തറില്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ എയര്‍ കണ്ടീഷനിങ് സംവിധാനമുള്ള ഇന്‍ഡോര്‍ ഹാളിലാണ് പരിപാടി. വേദിയുടെ അവസാന മിനുക്കുപണികള്‍ പുരോഗമിക്കുകയാണ്.വേദിക്കു സമീപംതന്നെ വിശാലമായ കാര്‍ പാര്‍ക്കിങ് സൗകര്യവുമുണ്ട്.

online news portal

കോവിഡ് മൂലം ആഘോഷങ്ങള്‍ മാറിനിന്ന രണ്ടു വര്‍ഷത്തിനുശേഷം ഖത്തറിലെ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ ഒത്തുചേരല്‍ കൂടിയാകും ഗീത് മല്‍ഹാര്‍. കണ്ണൂര്‍ ശരീഫ്, മഞ്ജരി, ഹിഷാം അബ്ദുല്‍ വഹാബ്, ക്രിസ്റ്റകല, സൂരജ് സന്തോഷ്, ലക്ഷ്മി ജയന്‍ തുടങ്ങി വന്‍ താരനിരയാണ് ഖത്തര്‍ മലയാളികള്‍ക്ക് മുന്നിലെത്തുന്നത്.

പരിപാടിയുടെ ടിക്കറ്റുകള്‍ ക്യു ടിക്കറ്റ്സ് വഴി ഓണ്‍ലൈനായും നേരിട്ടും സ്വന്തമാക്കാം. 50 റിയാല്‍ മുതല്‍ വിവിധ നിരക്കിലുള്ള ടിക്കറ്റുകള്‍ ലഭ്യമാണ്.



Sharing is Caring