കമലഹാസന്റെ വിക്രം 500 കോടി ക്ലബ്ബിലേയ്ക്ക്

ബോക്സ് ഓഫീസിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചു കൊണ്ട് കമല്‍ ഹാസന്റെ ‘വിക്രം’ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.ഇപ്പോള്‍ ചിത്രം 500 കോടി ക്ലബ്ബിലേയ്ക്ക് അടുക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. റിലീസ് ചെയ്ത് ഒരു മാസം തികയും മുമ്പാണ് ചിത്രം 500 കോടി ക്ലബ്ബ് ലക്ഷ്യം വെയ്ക്കുന്നത്.ജൂലൈ 8ന് ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തുന്നത്.

ഇതിനോടകം തന്നെ ബോക്‌സ് ഓഫീസില്‍ നിരവധി റെക്കോര്‍ഡുകള്‍ വിക്രം നേടികഴിഞ്ഞു. 2.0 കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് ചിത്രമായി വിക്രം മാറിക്കഴിഞ്ഞു.
കേരളത്തിലും വിക്രമിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കേരളത്തില്‍ റിലീസ് ചെയ്യുന്ന എക്കാലത്തെയും വലിയ തമിഴ് ഹിറ്റായി വിക്രം മാറിയിരുന്നു. കേരളത്തില്‍ നിന്ന് മാത്രം ഏകദേശം 75 കോടിയിലധികം ചിത്രം സ്വന്തമാക്കി കഴിഞ്ഞു.

വിജയ് സേതുപതിയാണ് വിക്രമിലെ മറ്റൊരു പ്രധാന കഥാപാത്രം കൈകാര്യം ചെയ്യുന്നത്. ഫഹദ് ഫാസില്‍, നരേന്‍, ചെമ്ബന്‍ വിനോദ് എന്നിവര്‍ ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. അതിഥി വേഷത്തില്‍ സൂര്യ കൂടി എത്തിയതോടെ ചിത്രം വന്‍ വിജയമായി മാറി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *