സ്‌കൂള്‍ ലിഫ്റ്റിന്റെ ഡോറുകള്‍ക്കിടയില്‍ തല കുടുങ്ങി നാലുവയസ്സുകാരി മരിച്ചു


സ്‌കൂള്‍ ലിഫ്റ്റിന്റെ ഡോറുകള്‍ക്കിടയില്‍ തല കുടുങ്ങി നാലുവയസ്സുകാരി മരിച്ചു. ദില്‍കുഷ് നഗറിലെ സ്‌കൂളില്‍ ഇന്നു രാവിലെയാണ് ദാരുണമായ സംഭവം.മറ്റു കുട്ടികള്‍ക്കൊപ്പം ലിഫ്റ്റില്‍ കയറിയതായിരുന്നു ഈ നഴ്‌സറി വിദ്യാര്‍ഥിയും. എന്നാല്‍ ലിഫ്റ്റിന്റെ ഡോറുകള്‍ക്കിടയില്‍ കുട്ടിയുടെ തല കുടുങ്ങുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും പകുതിയില്‍വച്ച് മരണപ്പെടുകയായിരുന്നു.സംഭവത്തില്‍ പ്രകോപിതരായ നാട്ടുകാര്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സ്‌കൂളിനു പുറത്ത് പ്രതിഷേധം നടത്തിവരികയാണ്.




Sharing is Caring