പാരിസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിറിയന്‍ അഭയാര്‍ഥികള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് യു.എസ്, യൂറോപ്യന്‍ രാജ്യങ്ങള്‍


പാരിസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിറിയന്‍ അഭയാര്‍ഥികള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് യു.എസ്, യൂറോപ്യന്‍ രാജ്യങ്ങള്‍. സുരക്ഷാ സംവിധാനത്തിനു വെല്ലുവിളി നേരിടുന്നതിനാല്‍ തല്‍ക്കാലം സിറിയന്‍ അഭയാര്‍ഥികള്‍ക്ക് പ്രവേശനമില്ലെന്നു പത്തോളം യു.എസ് രാജ്യങ്ങള്‍ അറിയിച്ചുകഴിഞ്ഞു.ഇതുസംബന്ധിച്ച അവലോകനം നടത്തുന്നതു വരെ പുതുതായി വരുന്ന അഭയാര്‍ഥികളെ സ്വീകരിക്കില്ലെന്ന് മിച്ചിഗണ്‍ ഗവര്‍ണര്‍ റിക്ക് സിന്‍ഡര്‍ പറഞ്ഞു. കൂടാതെ അലാബാമ, ടെക്‌സാസ് എന്നിവിടങ്ങളിലെ ഗവര്‍ണര്‍മാരും സമാന പ്രസ്താവന ഇറക്കിക്കഴിഞ്ഞു. എന്നാല്‍ ഈ നടപടിയുടെ നിയമസാധുത ഇപ്പോഴും അവ്യക്തമാണെന്ന് യു.എസ് വക്താവ് പറഞ്ഞു.അതേസമയം, അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തയ്യാറാവണമെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ പ്രേരിപ്പിച്ചിരുന്നു. സുരക്ഷിതത്വം അന്വേഷിക്കുന്നവരെ നമ്മള്‍ സ്വാഗതം ചെയ്യണം, നമ്മുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയും വേണം. ഇതുരണ്ടും ചെയ്യാന്‍ നമുക്ക് സാധിക്കുമെന്നും ഒബാമ പറഞ്ഞിരുന്നു. എന്നാല്‍ പാരിസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഗവര്‍ണര്‍മാര്‍ അഭയാര്‍ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.




Sharing is Caring