ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാതെ 5,067 സ്കൂളുകൾ; കർശന നടപടിയെന്നു ഡിപിഐ


download (3)ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് ഡിപിഐയുടെ നിര്‍ദേശം.സംസ്ഥാനത്തെ 11,276 സ്‌കൂളുകളില്‍ 5,067 എണ്ണത്തിനു ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് വിദ്യാഭ്യാസ സെക്രട്ടറിക്ക് ഡിപിഐ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ലാതെ കൂടുതല്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതു കോഴിക്കോടാണ് – 1,012 എണ്ണം.സംസ്ഥാനത്തെ പകുതിയോളം സ്‌കൂളുകള്‍ക്കു ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് രണ്ടാഴ്്ച മുന്‍പാണ് ഡിപിഐ വിദ്യാഭ്യാസ സെക്രട്ടറിക്കു റിപ്പോര്‍ട്ട് നല്‍കിയത്. കാലപ്പഴക്കം ചെന്ന കെട്ടിടം, മതില്‍, സ്‌കൂള്‍ വളപ്പില്‍ കുട്ടികളുടെ ജീവനു ഭീഷണിയുയര്‍ത്തുന്ന മറ്റു ഘടകങ്ങള്‍ എന്നിവ പരിശോധിച്ചാണ് സുരക്ഷാഭീഷണിയുള്ള സ്‌കൂളുകളെ കണ്ടെത്തിയത്.ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിശ്ചിത സമയത്തിനകം നേടിയില്ലെങ്കില്‍ സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കുന്നതടക്കമുള്ള നടപടികളും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.