അമല പോൾ വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചു

ഭർത്താവും തമിഴ് സംവിധായകനുമായ എ.എൽ.വിജയിൽ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് പ്രശസ്ത തെന്നിന്ത്യൻ നടി അമല പോൾ ചെന്നൈ കുടുംബ കോടതിയിൽ ഹർജി സമർപ്പിച്ചു. മലയുടെ അഭിഭാഷകന്‍ സജീബ് ജോസ് കിടങ്ങൂർ മുഖാന്തരമാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

ഇരുവർക്കും ഒരുമിച്ച് പോകാനാവാത്ത സാഹചര്യമാണെന്നും അതിനാൽ വിവാഹ മോചനം അനുവദിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. വിജയും കുടുംബവും കോടതിയിൽ എത്തിയിരുന്നു. ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റി. 2011 ദൈവത്തിരുമകൾ എന്ന സിനിമയിൽ അഭിനയിക്കുന്നതിനിടെയാണ് വിജയുമായി അമല പ്രണയത്തിലാവുന്നത്. 2014 വിവാഹനിശ്ചയം കൊച്ചിയിൽ നടന്നു. പിന്നീട് ചെന്നൈയിൽ വച്ചായിരുന്നു ഇവരുടെ വിവാഹം.

വൈവാഹിക ജീവിതത്തിൽ സത്യസന്ധതയും വിശ്വാസ്യതയും പുലർത്താൻ അമലയ്ക്ക് കഴിഞ്ഞില്ലെന്നും അതിനാലാണ് വിവാഹമോചനം തേടാൻ തീരുമനിച്ചതെന്നും വിജയ് അടുത്തിടെ പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു. അതേസമയം അമല ഇതുവരെ പരസ്യ പ്രസ്താവന നടത്തിയിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *