കോണ്‍ഗ്രസിനോടും ഇടതുപക്ഷത്തോടും സമദൂര നിലപാടെന്ന് മാണി

mani-camp_579655യുഡിഎഫ് വിടുമെന്ന വ്യക്തമായ സൂചന നല്‍കിയ കെ എം മാണി യുഡിഎഫിനോടും എല്‍ഡിഎഫിനോടും സമദൂരമാണ് സ്വീകരിക്കുകയെന്നും പ്രഖ്യാപിച്ചു. കേരള കോണ്‍ഗ്രസിനെ വിരട്ടാന്‍ ആരും നോക്കേണ്ടെന്നും ചരല്‍ക്കുന്നില്‍ പാര്‍ടിനേതൃയോഗത്തെ അഭിസംബോധന ചെയ്ത് മാണി പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ വോട്ടുവാങ്ങിയാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ വിജയിച്ചതെന്നും അത് വിമര്‍ശിക്കുന്നവര്‍ മറക്കരുതെന്നും മാണി പറഞ്ഞു. പീഡനവും നിന്ദയുമാണ് യുഡിഎഫില്‍നിന്ന് കിട്ടിയതെന്നും മാണി പറഞ്ഞു.യു ഡി എഫിനോട് അകലുന്നുവെന്ന് വ്യക്തമായ സൂചന നല്‍കുന്നതായിരുന്നു കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിയുടെ പ്രസംഗം. കേരളാ കോണ‍ഗ്രസിന്റെ പിറവി മുതല്‍ അസഹിഷ്ണുതയാണ് കോണ്‍ഗ്രസ് സമീപനം. കുറച്ചു കാലങ്ങളായി യുഡിഎഫില്‍ പരസ്പര വിശ്വാസവും സ്നേഹവും ഇല്ലാതായി. നിന്ദയും പരീക്ഷണങ്ങളുമാണ് മുന്നണിയില്‍ പാര്‍ട്ടി നേരിടുന്നത്. നല്ല വഴി തുറന്നുകിട്ടിയാല്‍ ആ വഴിക്ക് പോകും.ഞങ്ങള്‍ ഞങ്ങളുടെ വഴി പോവാന്‍ തയ്യാറെടുക്കുകയാണ്. അതിന് ആരും തങ്ങളെ പരിഹസിക്കേണ്ട. നല്ല വഴി കിട്ടുമ്പോള്‍ ആ വഴി പോവാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. ആ വഴി നാളെ പ്രഖ്യാപിക്കും. രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കാനായി പ്രവര്‍ത്തകരോട് അവരുടെ നിര്‍ദേശം ഓരോരുത്തരായി എഴുതി നല്‍കണമെന്നും മാണി ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *