ചെക്ക് കേസില്‍ മല്യക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

downloadചെക്ക് കേസില്‍ മദ്യരാജാവ് വിജയ് മല്യക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. മെട്രോപോളിറ്റണ്‍ മജിസ്‌ട്രേട്ട് സുമീത് ആനന്ദാണ് വാറണ്ട് പുറപ്പെടുവിച്ചത്.ലണ്ടനില്‍ ഉണ്ടെന്ന് കരുതുന്ന മല്യയെ കോടതിയില്‍ ഹാജരാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും അറസ്റ്റ് വാറണ്ട് വിദേശകാര്യ മന്ത്രാലയത്തിന് കൈമാറണമെന്നും കോടതി ഉത്തരവിട്ടു.ഒരു കോടിയുടെ ചെക്ക് മടങ്ങിയെന്ന പരാതിയിലാണ് കോടതി നടപടി. 7.5 കോടിയുടെ ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട നാല് കേസുകളാണ് മല്യക്കെതിരെ കോടതിയുടെ പരിഗണനയിലുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *