ഒളിംപിക് വേദിക്കു സമീപം രണ്ടു പേര്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ വെടിയേറ്റു മരിച്ചു. മരക്കാന സ്‌റ്റേഡിയത്തിനു സമീപം ഒളിംപിക്‌സിനെത്തിയവരില്‍ നിന്നും കവര്‍ച്ച നടത്തിയ ആളെ സുരക്ഷ സൈന്യം വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.
സ്റ്റേഡിയത്തിനു സമീപം കാറില്‍ സഞ്ചരിക്കുകയായിരുന്ന സ്ത്രീയെ ആയുധ ധാരികളായ മൂന്നു പേരടങ്ങുന്ന സംഘം വെടിവച്ചുകൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആക്രമികളില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ച ഇവരെ കവര്‍ച്ച സംഘം തലയ്ക്കു വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഒളിംപിക്‌സ് വേദിക്കു സമീപം വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.













