ടെന്നിസ് വനിത ഡബിൾസിലും ഇന്ത്യയ്ക്കു തിരിച്ചടി; സാനിയ – പ്രാർഥന സഖ്യം പുറത്ത്


sania-prarthana.jpg.image.784.410ഒളിംപിക്സ് ടെന്നിസ് വനിത ഡബിൾസിലും ഇന്ത്യയ്ക്കു തിരിച്ചടി. മെഡൽ പ്രതീക്ഷയുണ്ടായിരുന്ന സാനിയ മിർസ – പ്രാർഥന തോംബാർ സഖ്യം ആദ്യ റൗണ്ടിൽത്തന്നെ പുറത്തായി. ഒന്നിനെതിരെ രണ്ടു സെറ്റുകൾക്കാണ് ചൈനയുടെ ഷുവായി പെങ് – ഷുവായി സാങ് സഖ്യത്തോടു പരാജയപ്പെട്ടത്. സ്കോർ: 6–7, 7–5, 5–7 .ആദ്യ സെറ്റിൽ പിന്നിലായെങ്കിലും രണ്ടാം സെറ്റിലൂടെ ശക്തമായ തിരിച്ചുവരവാണ് സാനിയ – പ്രാർഥന സഖ്യം നടത്തിയത്. എന്നാൽ മൂന്നാം സെറ്റിൽ വ്യക്തമായ ലീഡോടെ ഷുവായി പെങ് – ഷുവായി സാങ് സഖ്യം രണ്ടാം റൗണ്ടിലേക്കുള്ള യോഗ്യത ഉറപ്പിക്കുകയായിരുന്നു.




Sharing is Caring