ഇറ്റലിയില്‍ റണ്‍വേയും മറികടന്ന് വിമാനം റോഡിലിറങ്ങി

plane_650x400_81470402391റണ്‍വേയിലിറങ്ങേണ്ടിയിരുന്ന വിമാനം നിയന്ത്രണം വിട്ട് റോഡില്‍ ഇടിച്ചിറക്കി. ഇറ്റലിയിലെ ബെര്‍ഗാമോ വിമാനത്താവളത്തിനു സമീപത്തെ റോഡിലാണ് വേലി തകര്‍ത്ത് ഡിഎച്ച്എല്‍ കൊറിയറിന്റെ ചരക്ക് വിമാനം ആകസ്മികമായി ലാന്‍ഡ് ചെയ്തത്.

സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. സംഭവത്തെത്തുടര്‍ന്ന് രണ്ടരമണിക്കൂറോളം വിമാനത്താവളം അടച്ചിടുകയും ട്രാഫിക് തടസ്സപ്പെടുകയും ചെയ്തു. വിമാനം പിന്നീട് ക്രെയിന്‍ ഉപയോഗിച്ചാണ് നീക്കിയത്.

വിമാനത്തിന്റെ നിയന്ത്രണം വിടാനുള്ള കാരണമെന്താണെന്ന് അന്വേഷിച്ചുവരികയാണ്. അതേസമയം വിമാനത്തിലെ ജീവനക്കാരെല്ലാവരും സുരക്ഷിതരാണ്. സംഭവ സമയത്ത് റോഡിലൂടെ വാഹനങ്ങളൊന്നും കടന്നു പോകാതിരുന്നതാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *