സരിത എസ് നായര്‍ തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക്


കെ.ടി.പച്ചമാലുമായി സരിത കൂടിക്കാഴ്ച നടത്തിയപ്പോൾ (ചിത്രം: മാലയ് മലർ പോർട്ടൽ)...


സരിത എസ്.നായര്‍ തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുന്നു. ടിടിവി ദിനകരന്‍ നേതൃത്വം നല്‍കുന്ന ‘അമ്മ മക്കള്‍ മുന്നേറ്റ കഴക’ത്തില്‍ ചേരാനാണു സരിത താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ഇക്കാര്യം പാര്‍ട്ടിയുടെ നേതാക്കളിലൊരാളായ കെ.ടി. പച്ചമാലിനെ സരിത അറിയിച്ചു.
വിവരം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുമെന്നും അന്തിമ തീരുമാനം അവിടെ നിന്നാണുണ്ടാകുകയെന്നും അണ്ണാഡിഎംകെ എംഎല്‍എ കൂടിയായ പച്ചമാല്‍ വ്യക്തമാക്കിയെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നാഗര്‍കോവില്‍ തമ്മത്തുകോണത്തു വച്ചായിരുന്നു പച്ചമാലുമായി സരിത കൂടിക്കാഴ്ച നടത്തിയത്. സോളര്‍ കേസില്‍ ജാമ്യം ലഭിച്ചതിനു ശേഷം സരിത തന്റെ പ്രവര്‍ത്തനമേഖല തമിഴ്‌നാട്ടിലേക്കു മാറ്റിയിരുന്നു. കന്യാകുമാരി തക്കലയില്‍ ചെറുകിട വ്യവസായത്തിനായിരുന്നു ശ്രമം. കേരളതമിഴ്‌നാട് അതിര്‍ത്തി പ്രദേശത്തായിരുന്നു താമസം. സരിതയുടെ രാഷ്ട്രീയ പ്രവേശന വാര്‍ത്ത പ്രസിദ്ധീകരിച്ചത് മാലയ് മലര്‍എന്ന വെബ്‌സൈറ്റാണ്. തമിഴ്‌നാട്ടിലെ ഒരു പ്രസിദ്ധീകരണത്തില്‍ സരിത തന്റെ ആത്മകഥയും ഏഴുതുന്നുണ്ട്.




Sharing is Caring