റെയില്‍വേയില്‍ അറ്റകുറ്റപ്പണികള്‍ക്കായി ഇന്ന് മെഗാ ബ്ലോക്ക്; ഏഴ് ജോഡി പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി; മറ്റു ട്രെയിനുകള്‍ വൈകും


അറ്റകുറ്റപ്പണികള്‍ക്കായിക്കായി തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ ഇന്ന് മെഗാ ബ്ലോക്ക് ഏര്‍പ്പെടുത്തും. ഇന്നത്തെ ഏഴ് ജോഡി പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഇനിയുള്ള അഞ്ച് ഞായറാഴ്ചകളിലും മെഗാ ബ്ലോക്കുണ്ടാകും. ഒന്നര മണിക്കൂര്‍ നീളുന്ന ബ്ലോക്കുകളായിട്ടാകും ഞായറാഴ്ചകളില്‍ അറ്റകുറ്റപ്പണി നടത്തുകയെന്നു ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ സിരീഷ് കുമാര്‍ സിന്‍ഹ പറഞ്ഞു.


സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ സാധിക്കില്ല, അതിനാലാണ് ട്രെയിനുകള്‍ നിര്‍ത്തിയിട്ട് അറ്റകുറ്റപ്പണികള്‍ നടത്തേണ്ടി വരുന്നതെന്നും. യാത്രക്കാര്‍ ഇതിനോട് സഹകരിക്കണമെന്നും സിരീഷ് കുമാര്‍ സിന്‍ഹ അഭ്യര്‍ഥിച്ചു.


മെഗാ ബ്ലോക്ക് കൂടാതെ തൃശൂരിലും വളപട്ടണത്തും തിരുനെല്‍വേലിയും അറ്റകുറ്റപ്പണി നടക്കുന്നുണ്ട്. നിശ്ചയിച്ച സമയത്തിനുള്ളില്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കൂടുതല്‍ ട്രെയിനുകള്‍ വൈകി ഓടാന്‍ സാധ്യതയുണ്ട്.



Sharing is Caring