വാഴയൂരിൽ 1500 കശുമാവ് തൈകൾ വിതരണം ചെയ്തു


കശുമാവിൻ തൈകളുടെവിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെംബർ സറീന ഹസീബ് നിർവ്വഹിക്കുന്നു.


കക്കോവ് :സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി വാഴയൂർ ഹരിത ഫെഡറേഷൻ ഓഫ് കോക്കനറ്റ്പ്രൊഡ്യൂസേഴ്സ് സൊസൈറ്റിയുടെ സഹകരണത്തോടെ വാഴയൂർഗ്രാമപഞ്ചായത്തിൽ 1500 കശുമാവ് തൈകൾ വിതരണം ചെയ്തു.കോട്ടു പാടത്ത് നടന്ന വിതരണ ചടങ്ങ് ജില്ലാ പഞ്ചായത്ത് മെംബർ സറീനഹസീബ്ഉദ്ഘാടനംചെയ്തു. ഹരിത ഫെഡറേഷൻ പ്രസിഡന്റ് പി.കെ.അബ്ദുറഹിമാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി ബ്ലോക്ക് സ്റ്റാന്റിംഗ്കമ്മറ്റിചെയർപേഴ്സൺ കെ.വി.സബീറ ടീച്ചർ, എം.എം.അബ്ദുറഹിമാൻ, പി.വി.അബ്ദുൽമജീദ് മാസ്റ്റർ, ഫീൽഡ് ഓഫീസർ രാജേഷ്മൂത്തേടത്ത്,ബഷീർമുതുവല്ലൂർ,വി.കെ.ആമിന ടീച്ചർ,പി.കെ.സി.മുഹമ്മദ്, സി.അബ്ദുൽ അസീസ്, പി.വി.സൈനുദ്ദീൻ, കെ.കെ.അബൂബക്കർ,
കെ.കെ.മൂസ മൗലവി, കെ.മുഹമ്മദ് പുതുക്കോട്, കെ.സി.അബ്ദുൽ അസീസ് പ്രസംഗിച്ചു.




Sharing is Caring