ചേലേമ്പ്ര,മണ്ണാരക്കല്‍ കോളനിക്ക് ജില്ലാപഞ്ചായത്ത് വക സ്‌നേഹ ഭിത്തി

ചേലേമ്പ്ര,മണ്ണാരക്കല്‍ എസ്.സി കോളനി ജില്ലാ പഞ്ചായത്ത് മെംബർ സറീന ഹസീബിന്റെ നേതൃത്വത്തില്‍സന്ദര്‍ശിക്കുന്നു.

                                                                   എസ്.കുമാർ

ചേലേമ്പ്ര:പള്ളിക്കുളങ്ങര,പുത്തഞ്ചേരിഅമ്പലത്തില്‍മണ്ണാരക്കല്‍ എസ് സി കോളനിക്കാരുടെ ഏറെ കാലത്തെ സ്വപ്നമാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് യാഥാര്‍ത്ഥ്യമാക്കിയത്. ജില്ലാ പഞ്ചായത്ത് കരിപ്പൂര്‍ ഡിവിഷന്‍ മെമ്പര്‍ സറീന ഹസീബ് അനുവദിച്ച പത്ത് ലക്ഷം രൂപ ചെലവില്‍ മണ്ണാരക്കല്‍ കോളനി ഭവന സുരക്ഷ പദ്ധതി പൂര്‍ത്തീകരിച്ചതോടെ കോളനിയ്ക്ക് മാത്രമല്ല പുത്തഞ്ചേരി ക്ഷേത്രത്തിനും നാഗക്കാവിനും കൂടിയാണ് സംരക്ഷണ
ഭിത്തിയായത്.

മകരം, കുംഭം മാസമായാല്‍ കോളനിക്കാരുടെ ആഘോഷം തുടങ്ങുകയായി. നാഗകാവിനോട് ചേര്‍ന്നുള്ള കൊടുങ്ങല്ലൂര്‍ അമ്മയുടെ അമ്പലത്തില്‍ നാഗപ്പാട് ഉത്സവത്തിന് പിന്നാലെ താലപ്പൊലി മഹോത്സവവും. കോളനിയിലെ പതിനഞ്ച് കുടുംബവീടുകള്‍ ചേര്‍ന്ന് കാരണവര്‍ നാരായണന്റെ നേതൃത്വത്തിലാണ് വര്‍ഷങ്ങളായി ഉത്സവം സംഘടിപ്പിക്കുന്നത്.മുറതെറ്റാതെയുള്ള  ഈ ഉത്സവം കുടുംബക്കാര്‍ എല്ലാവരും ഒത്തു ചേരുന്ന ആഘോഷം കൂടിയാണ്.

കോളനിയിലെ തറവാട് വീടിന് നൂറ്റി അമ്പതിലേറെ വര്‍ഷത്തെ പഴക്കമുണ്ട്. മേലാറ്റൂരില്‍ നിന്ന്ബാലകൃഷ്ണന്റെനേതൃത്വത്തില്‍
പുള്ളുവരെത്തും. മനോഹരമായ നാഗക്കളം ഒരുക്കും. പിന്നെ കുട്ടികളെ ഇരുത്തി നാഗപ്പാട്ട് പാടും.. പ്രകൃതിയും മനുഷ്യനും ഒന്നു ചേരുന്ന അപൂര്‍വ്വ മുഹൂര്‍ത്തമാണിത്. എങ്കിലും കോളനിയ്ക്ക് ഒരു ചുറ്റുമതില്‍ ഇല്ലാത്തതിന്റെ പ്രയാസം കോളനി വാസികള്‍ പലപ്പോഴായി പങ്കുവെച്ചിരുന്നു. ഈ ആഗ്രഹം ജില്ലാപഞ്ചായത്ത്സാക്ഷാത്ക്കരിച്ച്നല്‍കിയതോടെകോളനിവാസികളുടെ മനസ്സില്‍ സ്‌നേഹത്തിന്റെ, സന്തോഷത്തന്റെ,സാഹോദര്യത്തിന്റെ താലപ്പൊലികള്‍ ഉയരുകയാണ്.
കോളനിയിലെത്തിയ ജില്ലാ പഞ്ചായത്ത് മെമ്പര്‍ക്ക്  കോളനിവാസികള്‍ ഹൃദ്യമായ സ്വീകരണമാണ്
നല്‍കിയത്. തങ്ങളുടെ
ആഗ്രഹം സഫലമാക്കിയതിന്റെ കടപ്പാടുകള്‍ അറിയിച്ച കോളനിവാസി
കള്‍
ക്ഷേത്രവും,നാഗക്കാവും ചുറ്റി കാണിച്ച്  നാഗപ്പാട്ടിന്റെ ഐതിഹ്യങ്ങളും മറ്റും പകര്‍ന്നു നല്‍കി. ഈ സ്വീകരണത്തിനൊപ്പം മൈത്രിയുടെ സന്ദേശം കൂടിയാണ് കൈമാറ്റപ്പെട്ടത്. ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ പി അമീര്‍, വാര്‍ഡ് മെമ്പര്‍ ദാമോദരന്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *