പെരിന്തൽമണ്ണ:പതിനെട്ടര ലക്ഷംരൂപയുടെഹവാലപണവുമായി പെരിന്തൽമണ്ണയിൽ
കോഴിക്കോട് സ്വദേശി പിടിയിലായി.മാവൂർ,പുലിക്കുത്ത് ഉണ്ണി മൊയ്തു (63) വാണ് പോലീസ് പിടിയിലായത്.
തീവണ്ടി മാർഗ്ഗം ഹവാല ഇടപാട് നടക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ദബേഷ് കുമാർ ബെഹ്റക്ക് ലഭിച്ചരഹസ്യവിവരത്തിന്റെ
അടിസ്ഥാനത്തിൽ പെരിന്തൽമണ്ണഡി.വൈ.എസ്.പി മോഹനചന്ദ്രൻ, സർക്കിൾ ഇൻസ്പെക്ടർ ടി.എസ്. ബിനുഎന്നിവരുടെനേതൃത്വത്തിൽനടന്നപരിശോധനയിലാണ് 18.5 ലക്ഷം രൂപ കണ്ടെടുത്തത്.അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ പരിസരത്ത്നിന്നാണ്ഇയാളെപണവുമായി പിടികൂടിയത്.













