ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ്, നിയോ ക്യുഎൽഇഡി, ഒഎൽഇഡി, ക്രിസ്റ്റൽ 4K യുഎച്ച്ഡി ടിവികൾ ഉൾപ്പെടെയുള്ള അൾട്രാ പ്രീമിയം ടിവികൾക്ക് വമ്പിച്ച ഓഫറുകൾ പ്രഖ്യാപിച്ചു. ടി20 ക്രിക്കറ്റ് ലോകകപ്പ് ആരാധകരുടെ വീടുകളിലേക്ക് ഒരു സ്റ്റേഡിയത്തിന്റെ അനുഭവം നേരിട്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ബിഗ് ടിവി ഡേയ്‌സ്’ ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നത്.
‘ബിഗ് ടിവി ഡേയ്‌സ്’ വിൽപ്പനയിൽ പങ്കെടുക്കുന്ന ഉപഭോക്താക്കൾക്ക് വാങ്ങിയ മോഡലുകൾക്കനുസരിച്ച് 89,990 രൂപ വരെ വിലയുള്ള സെറിഫ് ടിവിയോ 79,990 രൂപ വരെ വിലയുള്ള സൗണ്ട്ബാറോ സൗജന്യമായി ലഭിക്കും. കൂടാതെ 2990 രൂപ മുതൽ ഇ.എം.ഐയും 20 ശതമാനം വരെ ക്യാഷ്ബാക്കും ലഭിക്കും. ഈ ആകർഷകമായ ഓഫറുകൾ സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റ്, രാജ്യത്തുടനീളമുള്ള പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ, മറ്റ് വിവിധ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ എന്നിവയിൽ ലഭ്യമായിരിക്കും. തിരഞ്ഞെടുത്ത മോഡലുകളിൽ നിയോ ക്യുഎൽഇഡി, ഒഎൽഇഡി, ക്രിസ്റ്റൽ 4K യുഎച്ച്ഡി ടിവി സീരീസുകളിൽ 98″/85″/83″/77″/75″ സൈസുകൾക്ക് ഓഫറുകൾ ലഭ്യമാണ്.

സാംസങ് തങ്ങളുടെ ഹോം എന്റർടൈൻമെന്റ് സിസ്റ്റങ്ങളിൽ സജ്ജീകരിച്ചിരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപഭോക്താക്കളുടെ ജീവിതശൈലി മെച്ചപ്പെടുത്തുകയും അസാധാരണമായ ദൃശ്യാനുഭവം നൽകുകയും ചെയ്യുന്നു. കൂടാതെ, ആക്‌സസിബിലിറ്റി, സുസ്ഥിരത, മെച്ചപ്പെട്ട സുരക്ഷ എന്നിവയും ഉറപ്പ് വരുത്തുന്നു
ടി20 ക്രിക്കറ്റ് ലോകകപ്പിനോടനുബന്ധിച്ച് അൾട്രാ പ്രീമിയം ടിവികൾക്കും മികവുറ്റ ദൃശ്യാനുഭവത്തിനുമുള്ള വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനാണ്













