സ്പെഷ്യൽ ഓണം ഓഫറുകൾ പ്രഖ്യാപിച്ച് സാംസങ്

ഓണാഘോഷങ്ങളുടെ ഭാഗമായി സാംസങ് പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു. സാംസങ് ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ 1,04,900 രൂപ വരെ വിലയുള്ള സൗണ്ട്ബാർ, 25% വരെ ക്യാഷ്ബാക്ക്, സാംസങ് സ്മാർട്ട് പ്ലാസയിൽ 2.5% അധിക ക്യാഷ്ബാക്ക്, 990 രൂപ മുതലുള്ള ഇഎംഐ ഓപ്ഷനുകൾ, 5 വർഷത്തെ സമഗ്ര വാറണ്ടി തുടങ്ങിയ ഓഫറുകൾ ലഭിക്കുന്നു.

സാംസങ് ക്യുഎൽഇഡി ടിവികൾ, ഫ്രഞ്ച് ഡോർ, ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകൾ, തിരഞ്ഞെടുത്ത ഫ്രണ്ട് ലോഡ്, ടോപ്പ് ലോഡ് വാഷിംഗ് മെഷീനുകൾ, മൈക്രോവേവ്, എയർ കണ്ടീഷനറുകൾ എന്നിവ പോലുള്ള തിരഞ്ഞെടുത്ത സാംസങ് കൺസ്യൂമർ ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ വാങ്ങുമ്പോൾ ഈ ആനുകൂല്യങ്ങൾ ലഭിക്കും.

2021 സെപ്‌തംബർ 15 വരെയാണ് ഓഫർ കാലാവധി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *