കൊയിലാണ്ടി ഹാർബറിലെ സൗകര്യങ്ങൾ മെച്ചപ്പെടത്തുക; പി.കെ..കബീർ സലാല ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന് നിവേദനം നൽകി

തിരുവനന്തപുരം:ഏഷ്യയിലെ ഏറ്റവും വലിയ ഹാർബറായ കൊയിലാണ്ടി ഹാർബറിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകുന്ന ഹാർബർ മാനേജ്മെന്റ് സൊസൈറ്റിക്ക് ആവശ്യമായ അധികാരകൈമാറ്റം നടത്തുക. ഹാർബറിൽ സൊസൈറ്റിക്ക് ഒരു ആസ്ഥാനം കെട്ടിടം അനുവദിക്കുക. കളവുകൾ നടക്കുന്നതിനാൽ സി.സി.ടി.വി സൗകര്യം അടിയന്തരമായി ഏർപ്പെടുത്തുക. പോലീസ് ഔട്ട് പോസ്റ്റ് ഏർപ്പെടുത്തുക. നിലവിൽ ഒഴിവുള്ള കെട്ടിടങ്ങൾ റീ ടെണ്ടർ നടപടിയിലേക്ക് കടക്കുക.
ഹാർബറിൽ കൂടുതൽ ജെട്ടികൾ നിർമ്മിക്കണം . കൂടുതൽ സ്ഥലങ്ങ ളിൽ തോണികൾക്ക് കെട്ടിയിടാൻ സൗകര്യമുള്ള പ്ലാറ്റ്ഫോം നിർമ്മിക്കുക,അഴിമുഖത്തുഹാർബറിലുംവളളങ്ങളുടെയും ബോട്ടുകളുടെയും അടി ഭാഗംതട്ടുന്നതിനാൽ വലിയ അപകടസാധ്യതയുള്ളതിനാൽ അടിയന്തിരമായി ട്ര ജിംങ്ങ് നടത്തുക . ഹാർബറിലെ ചെറുകിട കച്ചവട കമ്മീഷൻ ഏജന്റുമാർക്ക് ആവശ്യത്തിന് റൂമുകൾ ലഭിക്കാത്തതിനാൽ നിലവിലുളള കെട്ടിടത്തിന് പിറകിൽ കൂടുതൽ റൂമുകൾ നിർമ്മിക്കുക,
തൊഴിലാളികൾക്ക് വിശ്രമകേന്ദ്രങ്ങൾ നിർമ്മിക്കുക, കൊയിലാണ്ടിയിൽ മത്സ്യ ഇറക്കുമതിക്ക് അനുയോജ്യമായ പൊതു മത്സ്യമാർക്കറ്റില്ല . ഈ ആവശ്യത്തിന് ഇപ്പോൾ പഴയ ഫിഷ്ലാന്റിംഗ് സെന്റർ ആണ് ഉപയോഗിക്കുന്നത്. ഇപ്പോൾഹാർബർ മാനേജ്മെന്റ് സൊസൈറ്റി വളണ്ടിയർമാരെവെച്ച് കോവിഡ് പ്രോട്ടോകോൾ പാലിച്ച് നല്ലനിലയിൽ നടത്തുകയാണ് ഇത് . ഇതു നവീകരിച്ച് പൊതു മത്സ്യമാർക്കറ്റ് ആയി മാറ്റാനും ഹാർബർ മാനേജ്മെന്റ് സൊസൈറ്റിക്ക് കീഴിൽ നിലനിർത്താനും വേണ്ട നടപടി സ്വീകരിക്കുക. എന്നീ ആവശ്യങ്ങൾ എല്ലാം അടങ്ങിയ നിവേദനം
ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന് കൊയിലാണ്ടി ഹാർബർ മാനേജ്മെൻറ് കമ്മിറ്റി അംഗവും ലോക കേരള സഭ അംഗവുമായ പി കെ കബീർ സലാലയും, അഡ്വക്കേറ്റ് സൂര്യനാരായണനും ചേർന്ന് സമർപ്പിച്ചു.

.

Spread the love

Leave a Reply

Your email address will not be published. Required fields are marked *