ഓ​ണ​ക്കാ​ല​ത്ത് 1484 ഫെ​യ​റു​ക​ൾ ന​ട​ത്തും:​ മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല​ത്ത് സം​സ്ഥാ​ന​മൊ​ട്ടാ​കെ 1484 ഫെ​യ​റു​ക​ൾ ന​ട​ത്തു​മെ​ന്ന് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ. എ​ല്ലാ ഓ​ണം മേ​ള​ക​ളി​ലും സ​ബ്സി​ഡി-​സ​ബ്സി​ഡി ഇ​ത​ര ഉ​ത്പ​ന്ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കും. ഓ​ണ​ക്കാ​ല​ത്ത് സ​പ്ലൈ​കോ മു​ഖേ​ന 11 ന് ​ആ​രം​ഭി​ച്ച് 20 ന് ​സ​മാ​പി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ജി​ല്ലാ​ത​ല ഓ​ണ​ച്ച​ന്ത​ക​ൾ തു​ട​ങ്ങു​ന്ന​ത്.

75 താ​ലൂ​ക്ക് ഫെ​യ​റു​ക​ൾ, മ​റ്റ് നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള 60 ഓ​ണ​ച്ച​ന്ത​ക​ൾ എ​ന്നി​വ പ്ര​മു​ഖ സ​പ്ലൈ​കോ വി​ല്പ​ന​ശാ​ല​ക​ളോ​ട് അ​നു​ബ​ന്ധി​ച്ച് തു​ട​ങ്ങും. ഇ​വ ഓ​ഗ​സ്റ്റ് 16 ന് ​ആ​രം​ഭി​ച്ച് 20 ന് ​സ​മാ​പി​ക്കും. ഈ ​കാ​ല​യ​ള​വി​ൽ സ​പ്ലൈ​കോ​യു​ടെ മ​റ്റ് വി​ൽ​പ​ന​ശാ​ല​ക​ളെ​ല്ലാം ഓ​ണം മി​നി​ഫെ​യ​റു​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *