അയോധ്യ : തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവർക്ക് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് അയോധ്യ സന്യാസി പരംഹൻസ് ആചാര്യ. സനാതന ധർമത്തെ കുറിച്ചുള്ള പരാമർശത്തിന്റെ പേരിലാണ് പ്രകോപന പ്രഖ്യാപനം.“ആരും ഇവന്റെ തല കൊണ്ടുവന്നില്ലെങ്കിൽ ഞാൻ തന്നെ വെട്ടും. അതിനുള്ള വാൾ തയ്യാറാക്കിയിട്ടുണ്ട്’ എന്നും പരംഹംസ് പറഞ്ഞു.
ഉദയനിധിയുടെ ചിത്രമുള്ള പേപ്പര്‍ ഇയാള്‍ കത്തികൊണ്ട് പ്രതീകാത്മകമായി കുത്തിക്കീറുകയും ചെയ്തു. മുമ്പ് ഷാരൂഖ് ഖാനെതിരെ പ്രകോപന പരാമർശം നടത്തിയും പരമഹംസ് രംഗത്തുവന്നിരുന്നു.














