ആന്ധ്രാപ്രദേശില്‍ യുവതിയെയും യുവാവിനെയും കുടുംബക്കാര്‍ മര്‍ദ്ദിച്ച് റോഡിലൂടെ നടത്തിച്ചു


അവിഹിതബന്ധമുണ്ടെന്നാരോപിച്ച് ആന്ധ്രാപ്രദേശില്‍ യുവതിയെയും യുവാവിനെയും കുടുംബക്കാര്‍ മര്‍ദ്ദിച്ച് റോഡിലൂടെ നടത്തിച്ചു. ശ്രീ സത്യസായി ജില്ലയില്‍ ആണ് സംഭവം. യുവാവിന്റെ ഭാര്യയും കുടുംബക്കാരും ഇവരെ മര്‍ദ്ദിച്ചതെന്ന് പോലീസ് പറഞ്ഞു.മര്‍ദ്ദിച്ച് പരേഡ് നടത്തിയതായി പോലീസ് പറഞ്ഞു. സത്യസായി ജില്ലയിലെ സ്ഥിരതാമസക്കാരനായ ഹുസൈന്‍ (30), ഹസ്‌നാബാദ് സ്വദേശിനിയായ ഷബാന (32) എന്നിവരാണ് മര്‍ദ്ദനത്തിനിരയായത്.


ഹുസൈന്റെ ഭാര്യ നാസിയ ആണ് പരാതിക്കാരി. തന്റെ ഭര്‍ത്താവ് ഹുസൈന് ഷബാനയുമായി വിവാഹേതര ബന്ധമുണ്ടെന്ന് നാസിയ ആരോപിച്ചു. ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞ നാസിയയും കുടുംബാംഗങ്ങളും ഇരുവരുടെയും കൈകള്‍ ബന്ധിച്ച് ജില്ലയിലെ ലേപാക്ഷി ഗ്രാമത്തിലെ തെരുവുകളിലൂടെ പ്രകടനം നടത്തി. ഇവരെ കെട്ടിയിട്ട് ഓട്ടോറിക്ഷയില്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ ഹുസൈന്‍ ഓടി രക്ഷപ്പെട്ടു.


ഷബാനയുമായി ഹുസൈന് അവിഹിത ബന്ധമുണ്ടെന്നും ഇക്കാരണത്താല്‍ ഹുസൈന്റെ ഭാര്യ നാസിയ, ഷബാന താമസിച്ചിരുന്ന സ്ഥലത്തെത്തുകയും ഇരുവരെയും മര്‍ദിച്ച് പട്ടണത്തില്‍ പരേഡ് നടത്തുകയും ചെയ്തുവെന്ന് ഹിന്ദുപൂര്‍ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ പി കഞ്ജാക്ഷന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഹുസൈനെയും ഷബാനയെയും മര്‍ദ്ദിക്കുന്ന വീഡിയോ നാസിയയുടെ കുടുംബാംഗങ്ങള്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.



Sharing is Caring