സര്‍ക്കാരിനോടുള്ള നിലപാട്: അസീസും ചന്ദ്രചൂഡനും രണ്ട് തട്ടില്‍


download മുന്നണി മാറാനുള്ള തീരുമാനം വേഗത്തിലായെന്നും അതു തടയാനാവാത്തതില്‍ ദു:ഖമുണ്ടെന്നും ആര്‍.എസ്.പി ദേശീയ ജനറല്‍ സെക്രട്ടറി ടി.ജെ ചന്ദ്രചൂഡന്‍. തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.പിയുടേത് ദയനീയ തോല്‍വിയാണ്. തെറ്റുകള്‍ തിരുത്തണമെന്നും കുമ്പസാരം നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.


ഈ മുന്നണിയില്‍ എത്രകാലം തുടരാനാകുമെന്നതില്‍ ആശങ്കയുണ്ട്. എന്നാല്‍ ഉടനെ മുന്നണി മാറ്റമുണ്ടാകില്ല. അതേസമയം, എല്‍.ഡി.എഫ് ഭരണത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. എല്‍.ഡി.എഫ് ഭരണം മുന്നോട്ടുപോകുന്നത് നല്ല രീതിയിലാണെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു.


എന്നാല്‍, ചന്ദ്രചൂഡന്റെ അഭിപ്രായ പ്രകടനത്തെ സംസ്ഥാന സെക്രട്ടറി എ.എ അസീസ് അപ്പാടെ തള്ളിപ്പറഞ്ഞു. എല്‍.ഡി.എഫ് വിടാനുള്ള തീരുമാനം ഒറ്റക്കെട്ടായാണ് എടുത്തതെന്നും അത് തെറ്റായിരുന്നുവെന്ന് വിളിച്ചുകൂവി പറയാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫിന്റേത് മോശം ഭരണമെന്നും അസീസ് കുറ്റപ്പെടുത്തി.



Sharing is Caring