ഹെല്‍മെറ്റില്ലാതെ പെട്രോള്‍ നല്‍കരുതെന്ന ഗതാഗത കമ്മീഷണർ ടോമിന്‍ ജെ തച്ചങ്കരിയുടെ ഉത്തരവ് പ്രായോഗികമല്ലെന്ന് ഒരു വിഭാഗം പമ്പുടമകള്‍.
തീരുമാനം നല്ലതാണ്, പക്ഷേ അത് പ്രായോഗികമല്ല. ബോധവത്കരണം എന്ന രീതില്‍ സഹകരിക്കാന്‍ മാത്രമേ ഇപ്പോള്‍ സാധിക്കുകയുള്ളൂവെന്നും പമ്പുടമകള്‍ അറിയിച്ചു. ഇത്തരത്തില്‍ ഹെല്‍മെറ്റ് ധരിക്കാതെ വന്ന് പെട്രോള്‍ ആവശ്യപ്പെടുന്നവര്‍ക്ക്, നല്‍കാതിരുന്നാല്‍ അതില്‍ സുരക്ഷ പ്രശ്‌നങ്ങള്‍ വരെയുണ്‌ടെന്ന കാര്യങ്ങള്‍ക്കൂടി സര്‍ക്കാര്‍ ഉല്‍ക്കൊള്ളണമെന്നും പമ്പ് ഉടമകൾ വ്യക്തമാക്കി. ഇതിനു പുറമെ തീരുമാനം പുന: പരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു.














