ആര്‍എസ്പി യുടെ ഇരു വിഭാഗവും ഒരുമിച്ചു

കൊല്ലം: കൊല്ലത്ത് നടന്ന ലയന സമ്മേളനത്തില്‍ ആര്‍എസ്പി യുടെ ഇരു വിഭാഗവും ഒരുമിച്ചു. ആര്‍എസ്പി-ബി നേതാവും മന്ത്രിയുമായ ഷിബു ബേബി ജോണ്‍ ലയന പ്രമേയം അംവതരിപ്പിച്ചു. എന്‍.കെ പ്രേമചന്ദ്രന്‍ രാഷ്ട്രീയ പ്രമേയവും അവതരിപ്പിച്ചു.
പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി എ.എ.അസീസ് എംഎല്‍എയെ ലയനസമ്മേളനം ഐകകണ്‌ഠേന തെരഞ്ഞെടുക്കുമെന്നാണ് സൂചന. ആറു മാസത്തിനു ശേഷം ആര്‍എസ്പി പൊതുസമ്മേളനവും ശക്തിപ്രകടനവും നടത്തും.



Sharing is Caring