
കറാച്ചി: കറാച്ചിയിലെ ജിന്നാ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ വീണ്ടും തീവ്രവാദി ആക്രമണം. വിമാനത്താവളത്തിനകത്ത് പ്രവര്‍ത്തിക്കുന്ന സെക്യൂരിറ്റി അക്കാഡമിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല. രണ്ടു ദിവസങ്ങളിലായി തുചരുന്ന ആക്രമണത്തെ തുടര്‍ന്ന് കറാച്ചി വിമാനത്താവളത്തിലെ വ്യോമഗതാഗതം പൂര്‍ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 29 പേര് മരിച്ചിരുന്നു. ആക്രമണം നടത്തിയ 10 ഭീകരരെയും സൈന്യം വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത്.

