ഗോപിനാഥ് മുണ്ടെയുടെ മരണം സിബിഐ അന്വേഷിക്കും

MUNDE
ന്യൂഡല്‍ഹി: കേന്ദ്ര നഗരവികസന മന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടെയുടെ വാഹനാപകടത്തില്‍ മരിച്ച സംബവത്തില്‍ സിബിഐ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് അറിയിച്ചു.

മുണ്ടെയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും സിബിഐ അന്വേഷിക്കണമെന്നും ബിജെപി മഹാരാഷ്ട്ര ഘടകം നേരത്തേ ആവശ്യപ്പെട്ടിരുന്നു. അപകടം നടന്ന ദിവസം സുരക്ഷാ അകമ്പടിയില്ലാതെ മുണ്ടെ വിമാനത്താവളത്തിലേക്ക് പോയതില്‍ ദുരൂഹത ഉണ്ടെന്നു അവര്‍ആരോപിച്ചിരുന്നു.

ജൂണ്‍ മൂന്നിനാണ് മന്ത്രിയായിരുന്നു മുണ്ടെ ഡല്‍ഹി വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ വാഹനാപകടത്തെ തുടര്‍ന്ന് മരിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *