വിഎസ് ആര്‍എസ്പിയെ അനുനയിപ്പിക്കുന്നു

vsതിരുവനന്തപുരം: കൊല്ലം ലോക്‌സഭ സീറ്റ് വിഷയത്തില്‍ ഇടഞ്ഞ് നില്‍ക്കുന്ന ആര്‍ എസ ്പിയെ അനുനയിപ്പിക്കാന്‍ വി എസ് അച്യുതാനന്ദന്‍ രംഗത്ത്. ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ച ആര്‍എസ്പിയോട് കടുത്ത നിലപാടിലേക്ക് പോകരുതെന്ന് വി.എസ് പറഞ്ഞു.
ആര്‍എസ്പി നേതാക്കളുമായി വി.എസ് ടെലിഫോണില്‍ സംസാരിച്ചു. വിഷയത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനോടും പ്രശ്‌നത്തില്‍ ഇടപെടണമെന്ന് വി.എസ് ആവശ്യപ്പെട്ടിട്ടുണ്ട്.
വിഷയത്തില്‍ വി.എസ് ഇടപെട്ടുവെന്ന കാര്യം ആര്‍എസ്പി നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ സീറ്റ് വേണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ട് പോകില്ല. സീറ്റ് ലഭിക്കുമെന്ന ഉറപ്പ് ലഭിച്ചതിന് ശേഷം മതി സിപിഎമ്മുമായി ചര്‍ച്ചയെന്നാണ് ആര്‍എസ്പിയുടെ നിലപാട്.