

സംസ്ഥാന കമ്മിറ്റി നല്‍കിയ സ്ഥാനാര്‍ഥിപ്പട്ടികയില്‍ നിന്നാണ് കേന്ദ്രനേതൃത്വം പട്ടിക പുറത്തുവിട്ടത്. കേരളത്തില്‍ നിന്നുള്ള മറ്റു സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ സംസ്ഥാന നേതൃത്വം അന്തിമതീരുമാനമെടുക്കുന്ന മുറയ്ക്ക് ഇവരെയും ദേശീയ നേതൃത്വം സ്ഥാനാര്‍ഥികളായി പ്രഖ്യാപിക്കും.
അതേസമയം, ദില്ലിയില്‍ ചേര്‍ന്ന ബിജെപി സ്ഥാനാര്‍ഥി നിര്‍ണയയോഗത്തില്‍ നിന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് ഇറങ്ങി പോയി. കര്‍ണാടകയില്‍ നിന്നുള്ള പി.ശ്രീരാമലൂവിനു സീറ്റ് നല്‍കിയതില്‍ പ്രതിക്ഷേധിച്ചാണ് സുഷമ യോഗത്തില്‍ നിന്നും ഇറങ്ങി പോയത്.
