

സംഭവത്തെക്കുറിച്ച് അവാന പറയുന്നത് വീട്ടില്‍ നിന്ന് വന്ന ഒരു ഫോണ്‍ കോള്‍ അറ്റന്‍ഡ് ചെയ്യാനായി വാഹനം റോഡ് സൈഡില്‍ നിര്‍ത്തിയപ്പോഴാണ് വാഹനം എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ട് പോലീസ് എത്തിയത്. ഫോണില്‍ അറ്റന്‍ഡ് ചെയ്തശേഷം മാറ്റിയിടാമെന്ന് പറഞ്ഞുവെങ്കിലും ഇതൊന്നും കേള്‍ക്കാതെ വാഹനം മാറ്റിയില്ലെങ്കില്‍ അനധികൃത പാര്‍ക്കിംഗിന് പിഴ ഒടുക്കേണ്ടിവരുമെന്ന് പറഞ്ഞു.
അതിന് സമ്മതിച്ചപ്പോള്‍ വാഹനത്തിന്റെ ഗ്ലാസ് താഴ്ത്തി പോലീസ് തന്റെ ചങ്കിനിട്ട് ഇടിക്കുകയായിരുന്നുവെന്നാണ് അവാന പറയുന്നത്. ആദ്യ ഇടികൊണ്ടപ്പോള്‍ തന്നെ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടിയ തന്നെ പോലീസുകാരന്‍ വീണ്ടും മര്‍ദ്ദിച്ചുവെന്നും അവാന പറയുന്നു. അവാന പരാതി നല്‍കിയിട്ടില്ലെങ്കിലും പോലീസുകാരനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
