കോട്ടയം: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ വിജ്ഞാപനത്തിനായി തിങ്കളാഴ്ച വൈകുന്നേരം വരെ കാത്തിരിക്കുമെന്ന് മന്ത്രിയും കേരളാകോണ്‍ഗ്രസ് എം ചെയര്‍മാനുമായ കെ എം മാണി. ഇന്നലെ ഉന്നതാധികാരസമിതി യോഗം ചേര്‍ന്നതിന് പിന്നാലെ ഇന്നും മുതിര്‍ന്ന നേതാക്കള്‍ സംസ്ഥാന സമിതി ഓഫീസില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിനുശേഷമായിരുന്നു കെ എം മാണിയുടെ പ്രതികരണം.
കസ്തൂരി രംഗന്‍ വിജ്ഞാപനത്തില്‍ പാര്‍ട്ടിയെടുത്ത നിലപാട് തീരെ മയപ്പെട്ടുപൊയി എന്ന പൊതു അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉയര്‍ന്നസാഹചര്യത്തിലാണ് കെ എം മാണി, പി ജെ ജോസഫ്, സി എഫ് തോമസ്, പി സി ജോര്‍ജ്ജ് തുടങ്ങിയ നേതാക്കള്‍വീണ്ടും അടിയന്തരമായി യോഗം ചേര്‍ന്നത്. ഈ നിലപാട് തുടര്‍ന്നാല്‍ തെരഞ്ഞെടുപ്പില്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്ന് ഒരു വിഭാഗം നേതാക്കള്‍ ഇന്നലെ പാര്‍ട്ടി ചെയര്‍മാനെ ധരിപ്പിച്ചിരുന്നു.