ആര്‍എസ്പി വികാരത്തിന് അടിപ്പെടരുതെന്ന് പിണറായി

download (3)തിരുവനന്തപുരം: ലോക്‌സഭാ സീറ്റ് പ്രശ്‌നത്തില്‍ ആര്‍ എസ് പി വികാരത്തിന് അടിപ്പെട്ട് തീരുമാനമെടുക്കരുതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കില്‍ മുന്നണിക്കുളളില്‍ പരിഹരിക്കണം.
അര്‍ എസ് പി ഇടതിനെ ദുര്‍ബലപ്പെടുത്തില്ലെന്നാണ് വിശ്വസിക്കുന്നതെന്നും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് മുന്നണിയുടെ ചട്ടക്കൂടിനുള്ളില്‍ നിന്ന് പരിഹരിക്കണമെന്നും പിണറായി പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റ് നല്‍കാത്തതിന്റെ പേരില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ആര്‍ എസ് പി സെക്രട്ടറിയേറ്റ് യോഗം ഇന്ന് തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ യുഡിഎഫ് നേതൃത്വവും കെപിസിസി അധ്യക്ഷന്‍ വി എം സുധീരനും ആര്‍ എസ് പി നേതൃത്വവുമായി ആശയവിനിമയം നടത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് പിണറായിയുടെ പ്രതികരണം. കടുത്ത നിലപാടെടുക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും നേരത്തെ ആര്‍ എസ് പി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.