ആര്‍എസ്പികള്‍ ലയിക്കുന്നു: സര്‍ക്കാര്‍ സുരക്ഷിതം

downloadതിരുവനന്തപുരം: ഇടതുമുന്നണിയില്‍ നിന്ന് രണ്ടു എം എല്‍ എമാര്‍കൂടി യു ഡി എഫില്‍ എത്തുന്നതോടെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സ്ഥിരത കുറച്ചുകൂടി ഉറച്ചു. യു ഡി എഫിന്റെ അംഗബലം 73 ല്‍ നിന്ന് 75 ആയി ഉയര്‍ന്നു. തിരഞ്ഞെടുപ്പ്ഫലം വന്നപ്പോള്‍ 72 ആയിരുന്നു യു ഡി എഫിന്റെ അംഗസംഖ്യ. കേവലഭൂരിപക്ഷത്തിന് വേണ്ടത് 71 സീറ്റാണ്.
അംഗസംഖ്യ 75 ആകുന്നതോടെ ചെറുകക്ഷികളും ചില ഒറ്റയാന്‍ എം എല്‍ എമാരും ഉയര്‍ത്തുന്ന സമ്മര്‍ദ്ദത്തില്‍ നിന്ന് കോണ്‍ഗ്രസ് രക്ഷപ്പെടും. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ കേരള കോണ്‍ഗ്രസ്സിലെ ജോസഫ് വിഭാഗം ഉയര്‍ത്തുന്ന വെല്ലുവിളി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ജോസഫ് ഗ്രൂപ്പിലെ മൂന്ന് എം എല്‍ എമാര്‍ രാജിവെച്ചാലും സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമാകില്ല.
ഗണേഷ്‌കുമാര്‍ രാജിവെയ്ക്കുമെന്ന ബാലകൃഷ്ണ പിള്ള ഇടയ്ക്കുയര്‍ത്തുന്ന വെല്ലുവിളിയും ഇനി യു ഡി എഫ് നേതൃത്വത്തിന് അവഗണിക്കാം. ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ രാജിഭീഷണിയും സര്‍ക്കാരിനെ ഇനി ബാധിക്കില്ലെന്ന് മാത്രമല്ല, അതിരുവിടുന്നവരോട് കര്‍ശന നിലപാട് സ്വീകരിക്കാനും കോണ്‍ഗ്രസ്സിനാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *