ബാഗ്ദാദ്: ഇറാക്കിന്റെ വിവിധ സ്ഥലങ്ങളിലായുണ്ടായ ആക്രമണങ്ങളിലും സ്‌ഫോടനങ്ങളിലും 31 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയും ഉള്‍പ്പെടുന്നു. ആക്രമണങ്ങളില്‍ 49 പേര്‍ക്ക് പരിക്കേറ്റതായും പോലീസ് പറഞ്ഞു.
ബാഗ്ദാദിന് സമീപമുള്ള ഷര്‍ഖാത്തില്‍ അജ്ഞാതന്‍ നടത്തിയ വെടിവെപ്പിലാണ് ഇറാക്കിയ അല്‍ അറേബിയ ബ്ലോക്കിലെ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയായ ഹമീദ് അല്‍ ഗവാമിദ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വടക്കന്‍ ബാഗ്ദാദിലെ മാര്‍ക്കറ്റിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഒന്‍പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബാഗ്ദാദില്‍ സുരക്ഷാ സേനക്കുനേരെയുണ്ടായ മറ്റ് ആക്രമണങ്ങളില്‍ 28 പേര്‍ കൊല്ലപ്പെടുകയും 38 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.