
എന്നാല്‍, ഏതാനും ചില റൂട്ടുകളില്‍ ഒഴികെയുള്ള ബസ് ഉടമകള്‍ ഫെയര്‍വേജസും ഡിഎയും നല്‍കിയിട്ടുണ്ട്. ഈ റൂട്ടുകളിലെ തൊഴിലാളികള്‍ സമരത്തിനില്ല. മറ്റു ഉടമകളും ഫെയര്‍വേജസും ഡിഎയും നല്‍കാന്‍ തയാറായാല്‍ സമരത്തില്‍നിന്നു പിന്മാറുമെന്നു സിഐടിയു യൂണിയന്‍ നേതാവ് പി ജെ വര്‍ഗീസ് പറഞ്ഞു.
ഡിഎ സംബന്ധിച്ച് ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ വര്‍ധിപ്പിച്ച ഡിഎ നല്‍കാന്‍ ഉടമസംഘടനകളും തൊഴിലാളി യൂണിയനുകളും സമ്മതം നല്‍കിയതാണ്. എന്നാല്‍, എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കുന്ന ദിവസം പണിമുടക്കു നടത്തുന്നതും നിയമാനുസൃതം നല്‍കേണ്ട തുക വേതനമായി നല്‍കാന്‍ ഉടമകള്‍ തയാറായിട്ടും സമരം അടിച്ചേല്‍പ്പിക്കുന്ന യൂണിയന്‍ നേതൃത്വങ്ങളുടെ നടപടിയും പ്രതിഷേധാര്‍ഹമാണെന്നുമാണ് ഉടമകളുടെ വാദം.
