തൃശ്ശൂര്‍: സിനിമാ ജീവിതത്തിനു മുമ്പ് തന്നെ താന്‍ രാഷ്ട്രീയ ജീവിതം തുടങ്ങിയെന്ന് നടനും ചാലക്കുടി മണ്ഡലത്തിലെ ഇടതുമുന്നണി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ ഇന്നസെന്റ്. ആര്‍ എസ് പി പ്രവര്‍ത്തനം ഉണ്ടായിരുന്നെങ്കിലും പണ്ട് നഗരസഭയിലേക്ക് സ്വതന്ത്രനായാണ് മത്സരിച്ചത്. ഇപ്പോഴത്തെ പോരാട്ടവും അങ്ങനെ തന്നെയാണെന്നും തൃശൂര്‍ പ്രസ് ക്‌ളബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
ജീവിക്കാനുള്ള വക സിനിമയില്‍ നിന്ന് ഉണ്ടാക്കിയിട്ടുണ്ട്. എം.പിയാവുന്നത് കാശുണ്ടാക്കാനല്ല. പൊതുസേവനം നടത്തണമെന്ന് ആഗ്രഹമുണ്ട്. അതിനാലാണ് മത്സരിക്കാമെന്ന് സമ്മതിച്ചത്- ഇന്നസെന്റ് പറഞ്ഞു
വര്‍ഗീയ ശക്തികള്‍ അധികാരത്തില്‍ വരരുതെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അത് തന്നെയാണ് തന്റേയും ആഗ്രഹം. വോട്ട് ചെയ്യുന്നത് സംബന്ധിച്ച് പണ്ടത്തെ പോലെയല്ല ആള്‍ക്കാരുടെ കാഴ്ചപ്പാടെന്നും സ്വന്തമായി തീരുമാനമെടുക്കാനുള്ള കഴിവ് ജനങ്ങള്‍ക്കുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു.