കെജ്രിവാളിനൊപ്പം ഡിന്നറിന് ഒരാള്‍ക്ക് 20,000 രൂപ

download (1)ബാംഗളൂര്‍: ആം ആദ്മി പാര്‍ട്ടിക്ക് ഫണ്ട് നല്‍കുന്നതില്‍ നാലാം സ്ഥാനത്താണ് ബാംഗളൂര്‍ നഗരം. 76.68 ലക്ഷം രൂപയാണ് പാര്‍ട്ടിക്ക് ഐടി നഗരം സംഭാവന നല്‍കിയത്. ഇതു മുന്നില്‍ക്കണ്ടാണ് ഈ മാസം 15ന് ഫണ്ട് റെയിംസിംഗ് പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ബാംഗളൂരിലെത്തുന്ന കെജ്രിവാളിനൊപ്പം ഡിന്നര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാനുള്ള അവസരവും ആപ്പ് ഒരുക്കുന്നു. ഇതിനായി 20,000 രൂപ സംഭാവനയായി നല്‍കണം. മുന്‍ ഇന്‍ഫോസിസ് ബോര്‍ഡംഗം വി ബാലകൃഷ്ണനാണ് ഡിന്നര്‍ പാര്‍ട്ടിയുടെ കോ-ഓഡിനേറ്റര്‍.
ഫണ്ട് ശേഖരിക്കുന്നതിനായാണ് ഡിന്നര്‍ പാര്‍ട്ടി നടത്തുന്നതെന്ന് കര്‍ണാടക മീഡിയ കോ-ഓഡിനേറ്റര്‍ രോഹിത്ത് രംഗന്‍ വ്യക്തമാക്കി. ഡിന്നര്‍ പാര്‍ട്ടിയില്‍ സമൂഹത്തിലെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും. കോര്‍പ്പറേറ്റുകള്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്ത് സംഭാവന നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.