തിരുവനന്തപുരം: തന്നോട് മോശമായി പെരുമാറിയതിന് എം എല്‍ എ എ പി അബ്ദുള്ളക്കുട്ടിക്കെതിരെ സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത എസ് നായര്‍ പരാതി നല്‍കി. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്‌റ്റേഷനിലാണ് സരിത പരാതി നല്‍കിയത്.
ജയില്‍ മോചിതയായ ശേഷം അബ്ദുള്ളക്കുട്ടിയുടെ ആള്‍ക്കാര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും സരിത ആരോപിച്ചു. തന്റെ ജീവന് ഭീഷണയുണ്ടെന്ന് സരിത മാധ്യമങ്ങളോട് പറഞ്ഞു.
തനിക്ക് അറിയാവുന്ന എല്ലാ കാര്യങ്ങളും ഒരുമിച്ചു വെളിപ്പെടുത്തിയാല്‍ അത് രാഷ്ട്രീയ കേരളത്തിന് താങ്ങാവുന്നതിലും അധികമായിരിക്കുമെന്നും അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ സരിത പറഞ്ഞു.
പല കാര്യങ്ങളും താന്‍ പറയാത്തത് പലരുടെയും കുടുംബങ്ങള്‍ തകരുമെന്നതിനാലാണ്. താന്‍ ആരെയും ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. പക്ഷെ ആരെയും താന്‍ സംരക്ഷിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.