ക്വാലാലംപൂര്‍: 239 യാത്രക്കാരുമായി കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം കടലില്‍ തകര്‍ന്നു വീണതായി റിപ്പോര്‍ട്ട്. വിയറ്റ്‌നാമിന്റെ അധീനതയിലുള്ള തു ചു ദ്വീപിന് സമീപം കടലില്‍ വിമാനം തകര്‍ന്നു വീണതായി നാവികസേനയെ ഉദ്ധരിച്ച് വിയറ്റ്‌നാം മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരില്‍ നിന്ന് ബെയ്ജിങിലേക്കു പുറപ്പെട്ടതായിരുന്നു ബോയിങ് 777 വിമാനം. വിമാനത്തില്‍ ഇന്ത്യക്കാരാരുമില്ലെന്നായിരുന് നു പ്രാഥമിക റിപ്പോര്‍ട്ടുകളെങ്കിലും അഞ്ച് ഇന്ത്യക്കാര്‍ ഉള്ളതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. വിമാനം കടലില്‍ തകര്‍ന്നുവീണതായി മലേഷ്യന്‍ എയര്‍ലൈന്‍സ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ചൈനീസ് പ്രാദേശിക സമയം രാവിലെ 9.30 ന് ബെയ്ജിങില് എത്തേണ്ടതായിരുന്നു. 14 രാജ്യങ്ങളില്‍ നിന്നുള്ള 227 യാത്രക്കാരും 12 ജീവനക്കാരുമടക്കം 239 പേരാണ് വിമാനത്തിലുള്ളത്. യാത്രക്കാരില്‍ 158 പേരും ചൈനക്കാരാണെന്ന് ചൈനീസ് സ്‌റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യാത്രക്കാരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടും.