ഈ തിരഞ്ഞെടുപ്പിന് ആകെ ചെലവാക്കിയത് 30,000 കോടി

images (2)ദില്ലി: ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ പതിനാറാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിനും മറ്റുമായി സര്‍ക്കാരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ചെലവഴിക്കുന്ന ആകെത്തുക ഏകദേശം 30,000 കോടി രൂപ വരും. സെന്റര്‍ ഫൊര്‍ മീഡിയ സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് തിരഞ്ഞെടുപ്പിനു വേണ്ടി ഇത്രയധികം പണം ചെലവഴിക്കുന്നത്. 2012ല്‍ അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളുമായി 42,000 കോടി രൂപയാണ് ചെലവാക്കിയത്.
തിരഞ്ഞെടുപ്പിന്റെ ചെലവ് മാത്രം 8000 കോടി രൂപ വരുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ 3500 കോടി മുടക്കും. തെരഞ്ഞെടുപ്പ് സുഗമമാക്കുന്നതിന് വേണ്ടി സുരക്ഷയ്ക്കും മറ്റുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം, റെയില്‍വേ, മറ്റു കേന്ദ്ര, സംസ്ഥാന ഏജന്‍സികള്‍ തുടങ്ങിയവയെല്ലാം സമാനമായ തുക ചെലവാക്കുന്നുണ്ട്.

Sharing is Caring