തിരുവനന്തപുരം: ഉളുപ്പും മാനവുമില്ലാത്ത നേതാവാണ് സി പി എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെന്ന് ആര്‍ എം പി നേതാവ് കെ കെ രമ. അതിനാലാണ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദികള്‍ യു ഡി എഫ് സര്‍ക്കാരാണെന്ന് പറയുന്നതെന്നും രമ പറഞ്ഞു.
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ ഇടതുപക്ഷ ഐക്യമുന്നണി സ്ഥാനാര്‍ത്ഥി ഷാജര്‍ ഖാന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
ലോക്സഭാ തിരഞ്ഞെടുപ്പോടു കൂടി സി പി എമ്മിന്റെ അടിവേര് തോണ്ടും. രാഷ്ട്രീയത്തിന്റെ കണിക പോലുമില്ലാത്ത നേതാക്കളാണ് സി പി എമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്ളതെന്നും രമ പറഞ്ഞു.