പറ്റ്‌ന: ബീഹാറില്‍ ജിതന്‍ റാം മഞ്ജിയുടെ നേതൃത്വത്തിലുള്ള ജെ.ഡി.യു സര്‍ക്കാരിന് ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ നാളെ വിശ്വാസവോട്ട് തേടാനിരിക്കെയാണ് ആര്‍.ജെ.ഡി.നടപടി.
243 അംഗ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 122 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. സഭയില്‍ ജെ.ഡി.യുവിന് 117 ഉം പ്രധാന പ്രതിപക്ഷമായ ബി.ജെ.പി. 88ഉം ആര്‍.ജെ.ഡി. 21 ഉം അംഗങ്ങളാണുള്ളത്.
നേരത്തെ ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചിരുന്നു. തുടര്‍ന്നാണ് ജിതിന്‍ റാം മഞ്ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയതത്.