തിരുവനന്തപുരം: കടകംപള്ളി, കളമശ്ശേരി ഭൂമിതട്ടിപ്പുകളുമായ് ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജിന്റെ ക്വാര്‍ട്ടേഴ്‌സിലും വീട്ടിലും സി.ബി.ഐ. റെയ്ഡ്. തട്ടിപ്പുമായി ബന്ധമുള്ള ഉദ്യോഗസ്ഥരുടെയും തട്ടിപ്പില്‍ പ്രതികളായ സലിം രാജിന്റെ ബന്ധുക്കളുടെയും വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്.
കളമശ്ശേരി ഭൂമിയിടപാടുമായി ബന്ധപ്പെട്ട് പതിനഞ്ച് സ്ഥലങ്ങളിലും കടകംപള്ളി ഇടപാടുമായി ബന്ധപ്പെട്ട് പത്ത് സ്ഥലങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്.
പുലര്‍ച്ചെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. ഇന്ന് രാവിലെ ആറു മണിക്ക് ആരംഭിച്ച റെയ്ഡില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. സലീംരാജിന്റെ തിരുവനന്തപുരത്തെ പോലീസ് ക്വാര്‍ട്ടേഴ്‌സിലാണ് റെയ്ഡ് നടക്കുന്നത്. കടകംപള്ളി ഭൂമിയിടപാട് കേസിലെ ഇരുപത്തിയൊന്നാം പ്രതിയാണ് സലീംരാജ്.