ന്യൂഡല്‍ഹി: ബി.സി.സി.ഐ മുന്‍ അധ്യക്ഷന്‍ എന്‍.ശ്രീനിവാസന്റെ ഹര്‍ജി സുപ്രിംകോടതി തള്ളി. ബി.സി.സി.ഐ അധ്യക്ഷ പദവി തിരിച്ചു നല്‍കണമെന്നും ഐ.പി.എല്‍ ഒഴികെയുള്ള കാര്യങ്ങളുടെ ചുമതല വഹിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് അദേഹം ഹര്‍ജി സമര്‍പ്പിച്ചത്. ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ആരോപണവിധേയനായ എന്‍. ശ്രീനിവാസനെ ബി.സി.സി.ഐയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് സുപ്രിംകോടതി നീക്കം ചെയ്തിരുന്നു. വാതുവെപ്പ ്‌കേസിന്റെ സ്വതന്ത്രമായ അന്വേഷണത്തിന് ശ്രീനിവാസന്‍ അധ്യക്ഷനായി തുടരുന്നത് തടസമാകുമെന്നും കോടതി വിലയിരുത്തിയിരുന്നു.
FLASHNEWS