ഗ്യാങ്സ്റ്ററിന്റെ ചിത്രീകരണ തിരക്ിലും ആഷിഖ് അബു തന്റെ പുതിയ ചിത്രം. പ്രഖ്യാപിച്ചു. ഒപ്പന എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഭാര്യ റിമ കല്ലിങ്കല്‍ തന്നെയായിരിക്കും നായിക. കഴിഞ്ഞ ഒരാഴ്ചയായി ഇന്റര്‍ നെറ്റ് ലോകത്ത് തരംഗമായ ‘മാഹീത്തെ പെണ്ണുങ്ങളെ കണ്ട്ക്കാ’ എന്ന പാട്ടിനെ അടിസ്ഥാനമാക്കിയാണ് ആഷിഖ് ചിത്രമൊരുക്കുന്നത്.
വേണുഗോപാല്‍ രാമചന്ദ്രന്‍ നായരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ബിജിപാലാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. റിമയ്ക്ക് പുറമേ പുതുമുഖങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ടാകും.
പാട്ടിന്റെ അവകാശി ആരാണെന്ന തര്‍ക്കത്തിന് സിനിമയുമായി ബന്ധമില്ലെന്നും ആഷിഖ് പറഞ്ഞു. ആര് ചെയ്തതായാലും വളരെ നന്നായിരിക്കുന്നു എന്ന് മാത്രമാണ് ഞങ്ങളുടെ അഭിപ്രായം- ആഷിഖ് ഫേസ്ബുക്കില്‍ പറയുന്നു.