

നേരത്തെ ഇതിന് 220 രൂപ വര്‍ധിപ്പിച്ച ശേഷം ഈ മാസം തുടക്കത്തില്‍ 107 രൂപ കുറച്ചിരുന്നു. വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ വില ഒരു ശതമാനം വര്‍ധിപ്പിക്കാനും എണ്ണകമ്പനികള്‍ തീരുമാനിച്ചു. ഇതോടെ വിമാനയാത്രാക്കൂലി വര്‍ധിക്കും.
വില വര്‍ധനവോടെ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിന്റെ വില ദില്ലിയില്‍ കിലോലിറ്ററിന് 753.34 രൂപ വര്‍ധിക്കും. ഇതോടെ കിലോലിറ്ററിന് 74,825.54 രൂപയാകും. മുംബൈയില്‍ ഇത് 77,322.6 രൂപയിലെത്തും.
