ഏഷ്യാ കപ്പ്: ഇന്ത്യയ്ക്ക് ബാറ്റിങ്

India-Cricket_AFPമിര്‍പുര്‍: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ നിര്‍ണായക മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യ ബാറ്റ് ചെയ്യും. സ്റ്റുവര്‍ട്ട് ബിന്നിക്ക് പകരം അമിത് മിശ്രയെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തി. അഞ്ച് ബൗളര്‍മാരുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. പാക്കിസ്ഥാന്‍ നിരയില്‍ ഫാസ്റ്റ് ബൗളര്‍ അന്‍വര്‍ അലിക്ക് പകരം മുഹമ്മദ് തലാ കളിക്കും.
ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തുകയും രണ്ടാം മത്സരത്തില്‍ ശ്രീലങ്കയോടു തോല്‍ക്കുകയും ചെയ്ത ഇന്ത്യക്ക് ഈ മത്സരം നിര്‍ണായകമാണ്. രണ്ടു മത്സരങ്ങളും വിജയിച്ച ശ്രീലങ്ക ഏറെക്കുറെ ഫൈനല്‍ ഉറപ്പിച്ചു കഴിഞ്ഞു.
ഈ മത്സരത്തില്‍ വിജയിക്കുന്നവര്‍ ശ്രീലങ്കയെ ഫൈനലില്‍ നേരിടാനാണ് സാധ്യത. പാക്കിസ്ഥാനും ഒരു മത്സരത്തില്‍ ജയിക്കുകയും ഒന്നില്‍ തോല്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, അഫ്ഗാനിസ്ഥാനെതിരേ ബോണസ് പോയിന്റോടെ ജയിച്ച പാക്കിസ്ഥാനാണു മുന്നില്‍.